ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട് 30 ദിവസം പൊലീസ് കസ്റ്റഡിയിൽ തുടരുന്ന ഭരണാധികാരികൾക്ക് അധികാരം നഷ്ടമാകുന്ന തരത്തിൽ ഭരണഘടന ഭേദഗതി ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ബില്ലിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമർശനം ഉയർത്തുന്നതിനിടെയാണ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി ശശി തരൂർ ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയത്. ......
ന്യൂഡൽഹി: 16 വയസ്സുള്ള മുസ്ലീം പെൺകുട്ടിയുടെ വിവാഹം സാധുവാണെന്ന് പ്രഖ്യാപിച്ച പഞ്ചാബ് & ഹരിയാന ഹൈക്കോടതിയുടെ 2022-ലെ ഉത്തരവിനെ ചോദ്യം ചെയ്ത് നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻസിപിസിആർ) സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. മുസ്ലീം വ്യക്തിനിയമപ്രകാരം പ്രായപൂർത്തിയായ ഒരു മുസ്ലീം പെൺകുട്ടിക്ക് വിവാഹത്തിൽ ഏർപ്പെടാമെന്ന ഹൈക്കോടതിയുടെ കണ്ടെത്തൽ ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ വിധി പ്രഖ്യാപിച്ചത്.
ജസ്റ്റിസുമാരായ ബി.വി. ......
"അടിസ്ഥാനരഹിതമായ വിവരങ്ങളാണ് ധർമ്മസ്ഥല ക്ഷേത്രത്തെ പറ്റി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെട്ടത്. യുവതലമുറയെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നു. ......
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരെ ആക്രമണം. ഒരു യുവാവ് രേഖ ഗുപ്തയുടെ കരണത്തടിക്കുകയും മുടിയിൽ പിടിച്ച് വലിച്ചിടാൻ ശ്രമുക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. ......
ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ ഒരു പ്രത്യേക സമിതി രൂപീകരിക്കാൻ ധാരണയായി. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർണായക തീരുമാനം.
ഇതുവരെ വടക്കൻ അതിർത്തി മേഖലയിൽ മാത്രമുണ്ടായിരുന്ന തർക്ക പരിഹാര സംവിധാനങ്ങൾ ഇനി കിഴക്കൻ, മദ്ധ്യ മേഖലകളിലേക്കും വ്യാപിപ്പിക്കും. ......
ന്യൂഡൽഹി: ഒരു ബിൽ നിയമമാക്കാൻ ഗവർണറുടെ അനുമതി അനിവാര്യമാണ്. എന്നാൽ, സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾക്ക് ഗവർണർക്ക് അനിശ്ചിതമായി അനുമതി നൽകാതെ പിടിച്ചുവെക്കാൻ കഴിയുമോ എന്ന സുപ്രധാന ചോദ്യം സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിച്ചു. ......
ന്യൂഡൽഹി: രാഷ്ട്രപതിക്കും ഗവർണർമാർക്കും ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിക്കാൻ കോടതിക്ക് അധികാരമുണ്ടോ എന്ന വിഷയത്തിൽ സുപ്രീം കോടതിയിൽ വാദം പുരോഗമിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ 200, 201 അനുച്ഛേദങ്ങൾ പ്രകാരമുള്ള ബില്ലുകൾക്ക് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ടാണ് ഈ നിയമപ്രശ്നം.
തമിഴ്നാട്ടിലെ ഒരു കേസിൽ, ബില്ലുകൾക്ക് ഗവർണർ മൂന്നു മാസത്തിനകം അംഗീകാരം നൽകണമെന്നും, രാഷ്ട്രപതിക്ക് അയച്ചാൽ അദ്ദേഹം അതേ സമയപരിധിക്കുള്ളിൽ തീരുമാനമെടുക്കണമെന്നും ജസ്റ്റിസുമാരായ ജെ.ബി. ......
ന്യൂഡൽഹി: തൃശൂരിലെ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നത് നിർത്തിവെച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റിയും (NHAI) കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും നൽകിയ അപ്പീലുകൾ സുപ്രീം കോടതി തള്ളി. ഇതോടെ, റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവെക്കും.
ദേശീയപാത 544-ൽ എടപ്പള്ളി-മണ്ണുത്തി പാതയിലെ ശോച്യാവസ്ഥയെ തുടർന്നാണ് കേരള ഹൈക്കോടതി നേരത്തെ ടോൾ പിരിവ് നിർത്തിവെക്കാൻ ഉത്തരവിട്ടത്. ......
വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിൽ കോഴിക്കോടിന് രാജ്യത്ത് നാലാം സ്ഥാനം. തൊട്ടുപിന്നാലെ, അഞ്ചാം സ്ഥാനത്ത് കൊച്ചിയുമുണ്ട്.......
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട് 30 ദിവസം പൊലീസ് കസ്റ്റഡിയിൽ തുടരുന്ന ഭരണാധികാരികൾക്ക് അധികാരം നഷ്ടമാകും. ഇതുസംബന്ധിച്ച നിർണായക ഭരണഘടനാ ഭേദഗതി ബില്ലുകൾ കേന്ദ്രം ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ......